കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണം ഇല്ലായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേരാണ്.
സംസ്ഥാനത്ത് ഇന്ന് നാലു കൊവിഡ് മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60),കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്.