BREAKING NEWSKERALALATESTNEWS

പ്രളയഫണ്ട് തട്ടിപ്പ്: പ്രതി വിഷ്ണു പ്രസാദിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയ കോടതി ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്ന് വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയില്‍ സ്‌കൂള്‍ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു ന്യായീകരണവും ഇക്കാര്യത്തില്‍ ഇല്ലെന്നും നിരീക്ഷിച്ചു. പ്രളയ തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചത്. അനര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ തിരിമറി കാണിച്ചുവെന്നാണ് കേസ്.

Related Articles

Back to top button