KERALAKOLLAMLOCAL NEWSNEWS

കണ്ടക്ടർക്ക് കൊവിഡ്; നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം: കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഇക്കഴിഞ്ഞ 14 ന് കണ്ടക്ടർ ജോലിക്കെത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായത് മൂന്നു ദിവസം മുമ്പാണ്.കണ്ടയ്ൻമെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളിൽ വരെ ഇയാൾ സർവീസുമായി പോയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടറുമായി ഇടപഴകിയ മുഴുവൻ പേരെയും കണ്ടെത്തി ക്വാറന്റീനിലാക്കി.

Related Articles

Back to top button