സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് ജില്ലയിലെ രാവണീശ്വരം സ്വദേശി മാധവനാണ് മരിച്ചത്. 60 വയസായിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കോവിഡ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആറായി.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴയിലും ചികിത്സയിലായിരുന്നവരാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍.
ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ (85) ആണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ച അഞ്ചാമത്തെയാള്‍. ശ്വാസതടസം അനുഭവപ്പെട്ട മറിയാമ്മ ഇന്നലെയാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.