BREAKING NEWSKERALALATESTNEWS

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനും റവന്യൂ വകുപ്പിനും കസ്റ്റംസ് കത്ത് നല്‍കി.

പ്രതികള്‍ മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി സ്വീകരിക്കുന്നത്.

അതേസമയം, ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റംസ് വ്യാഴാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനുള്ള അനുമതി ബുധനാഴ്ച ലഭിച്ചിരുന്നു.

Related Articles

Back to top button