കോഴിക്കോട് സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മെഡിക്കല്‍ കോളജില്‍ മരിച്ച റുഖ്യാബിക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 57 വയസായിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ നീരിക്ഷണത്തിലായിരുന്നു. ആശുപത്രിയിലായിരുന്ന ഇവര്‍ ഇന്നലെയാണ് മരിക്കുന്നത്.
അതേസമയം, കോഴിക്കോട് ചെക്യാട് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. ഈ വീട്ടീലെ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ഇന്നലെ മാത്രം 67 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവും ജില്ലയില്‍ രൂക്ഷമാകുന്നുണ്ട്.