ERANAKULAMKERALALOCAL NEWSNEWS

എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷം; പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊച്ചി: സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാര്‍ഡുകള്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കളമശേരി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് ആറ്, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

അതേസമയം, വാഴക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button