LOCAL NEWSPALAKAD

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍

പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഞ്ചിക്കോട് സ്വദേശിയായ ഇവരുടെ മകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി.

ഇവരുടെ മകള്‍ തമിഴ്‌നാട്ടിലായിരുന്നു. കുട്ടിയെ കൊണ്ടുവരാന്‍ ഇവര്‍ തമിഴ്‌നാട്ടില്‍ പോയിരുന്നു. രോഗം ഇവിടെ നിന്നാകാം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അധ്യാപികയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

Related Articles

Back to top button