കോഴിക്കോട് : കെ മുരളീധരന്‍ എംപിക്ക് കോവിഡ് ഇല്ല. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെ?ഗറ്റീവ് ആണ്. കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മുരളീധരന്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
കോഴിക്കോട് ചെക്യാടുള്ള ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ഇദ്ദേഹം. സ്വന്തം വിവാഹചടങ്ങുകള്‍ക്കിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് പിടിപെട്ടതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവാഹ ചടങ്ങില്‍ താന്‍ പങ്കെടുത്തില്ലെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന് തലേന്നാണ് താന്‍ ഡോക്ടറെ ആശംസ അറിയിക്കാന്‍ പോയത്. തന്റെ മണ്ഡലത്തില്‍പ്പെടുന്ന ഒരാളെന്ന നിലയ്ക്കാണ് അവിടെ പോയത്. ഡോക്ടര്‍ക്ക് വിവാഹചടങ്ങുകള്‍ക്കിടെയാണ് രോ?ഗം പകര്‍ന്നത്. ഡോക്ടര്‍ക്ക് രോ?ഗം പകരാനിടയായ ആളെ തനിക്ക് അറിയുക പോലുമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.