BREAKING NEWSLATESTNATIONALNEWS

കൊവിഡ്; രാജ്യത്ത് മരണം 33,000 കടന്നു, രോഗികളുടെ എണ്ണം 14,83,156 ആയി

രാജ്യത്ത് കൊവിഡ് മരണം 33,000 കടന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 33,425 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,483,156 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 496,988 ആയി.പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് രാജ്യത്തിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ 47,703 പോസിറ്റീവ് കേസുകളും 654 മരണവും റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളുടെ 62.61 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 29,870 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

24 മണിക്കൂറിനിടെ 35,176 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 64.23 ശതമാനമായി ഉയര്‍ന്നു. ആകെ രോഗമുക്തര്‍ 9,52,743 ആയി.

Related Articles

Back to top button