BREAKING NEWSKERALAKOTTAYAMLATESTLOCAL NEWSNEWS

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

കോട്ടയം:ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4,27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍. ഇതോടെ ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍.

ഏറ്റുമാനൂര്‍ ക്ലസ്റ്ററിലെ നിയന്ത്രണങ്ങളും നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയും ഇതോടൊപ്പം.

Related Articles

Back to top button