BREAKING NEWSKERALANEWS

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി നൗഷാദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നൗഷാദിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീനാണ് മരിച്ച മറ്റൊരാള്‍. 72 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുക്മിണിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ശുചീകരണ ജീവനക്കാരിയായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രുക്മിണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു

Related Articles

Back to top button