BREAKING NEWSLATESTNATIONALNEWS

ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി, രാത്രിയാത്രാ വിലക്ക് നീക്കി;കേന്ദ്രം അണ്‍ലോക്ക് മൂന്നാം ഘട്ടം പ്രഖ്യാപിച്ചു

ഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുന്ന അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കര്‍ഫ്യൂ ഒഴിവാക്കുന്നു.
2. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും ഓഗസ്റ്റ് 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.
3. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്‌കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.
4. സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കരുത്.
5. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് അനുമതിയില്ല.
6. മെട്രോ റെയില്‍, സിനിമാ തീയറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, എന്നിവ അടഞ്ഞുതന്നെ. പൊതുപരിപാടികള്‍ പാടില്ല,

ഈ ഇളവുകളൊന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമാകില്ല.

Related Articles

Back to top button