KERALALOCAL NEWSNEWSTHIRUVANANTHAPURAM

തിരുവനന്തപുരത്ത് കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. ഒറ്റയ്ക്കു കഴിയാന്‍ മുറിയും ടൊയ്ലറ്റ് സൗകര്യവും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക.

വാര്‍ഡ് തല സമിതിയുടെ പരിശോധനകള്‍ക്കു ശേഷമായിരിക്കും കൊവിഡ് ബാധിതരെ വീടുകളില്‍ കഴിയാന്‍ അനുവദിക്കുക. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുളളവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കുമ്പോള്‍ അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. പലയിടങ്ങളിലായി വീടുകളില്‍ കഴിയുന്നവരെയെല്ലാം നേരില്‍ കണ്ട് പരിശോധിക്കുക എളുപ്പമുളള കാര്യമല്ല. ഇതിനായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കേണ്ടിയും വരും. ഏതു രീതിയില്‍ ചികിത്സാ സൗകര്യമൊരുക്കാം എന്നതിനെക്കുറിച്ച് പ്രോട്ടോക്കോള്‍ തയാറാക്കാനായിരുന്നു ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നത്.

Related Articles

Back to top button