കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കൊല്ലം കൊട്ടാരക്കര സ്വദേശി അസ്മാബീവിയാണ് (73) മരിച്ചത്. കഴിഞ്ഞ 20ാം തീയതിയാണ് ഇവരെ കൊവിഡ് ചികിത്സക്കായി കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം ഗുതുരരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69 ആയി. അതിനിടെ വയനാട് വാളാട് 51 പേര്‍ക്ക് കൂടി ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ പരിശോധന നടക്കുകയാണ്.