BREAKING NEWSNATIONALNEWS

പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി)അധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു. സോമന്‍ മിത്ര 1972-2006 വരെ ബംഗാളിലെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദയില്‍ നിന്ന് എംഎല്‍എയായി സേവനമനുഷ്ഠിച്ചു.വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.

2008ല്‍ പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിട്ടു. 2009ല്‍ തൃണമൂലില്‍ ചേര്‍ന്ന് ഡയമണ്ട് ഹാര്‍ബര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് സോമന്‍ മിത്ര കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

Related Articles

Back to top button