നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു.ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലോം പാലോം നല്ല പാലം, കൈതോല പായ വിരിച്ച് തുടങ്ങിയ പാട്ടുകളിലൂടെയാണ് ജിതേഷ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് ജിതേഷിനെ പുറംലോകമറിഞ്ഞത്.മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷമായിരിക്കും സംസ്‌കാരം.