KERALALATESTNEWS

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സി.ബി.ഐ തയാറാക്കിയ എഫ്.ഐ.ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞദിവസമാണ് ബാലഭാസ്‌കറിന്റെ മരണം സംഭവിച്ച് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ പേരാണ് പ്രതിസ്ഥാനത്തുള്ളത്. എന്നാല്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. നേരത്തെ കേസ് അന്വേഷിച്ച മംഗലപുരം പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ സിബിഐ എഫ്ഐഎആര്‍ തയാറാക്കിയിരിക്കുന്നത്.

അപകടസമയത്ത് താനല്ല വാഹനം ഓടിച്ചിരുന്നതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയിരിക്കുന്ന മൊഴി. അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികളും ബാലഭാസ്‌കറിന്റെ ഭാര്യയും മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ടുപേരെ അപകടസമയത്ത് സ്ഥലത്ത് കണ്ടിരുന്നതായും മൊഴിയുണ്ട്. ഇക്കാര്യങ്ങളെല്ലാം സിബിഐ അന്വേഷിക്കും.

Related Articles

Back to top button