കൊച്ചി: കൊവിഡ് കാലത്ത് സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ഈ മാസം 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ആണ് ഹൈക്കോടതിയുടെ നടപടി.
കൊവിഡിന്റെ മറവില്‍ പ്രതിഷേധിക്കാനുള്ള അവകാശം സര്‍ക്കാര്‍ തടയുകയാകണമെന്ന് ആരോപിച്ച് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. എന്നാല്‍ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കേരളത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി ഉത്തരവിട്ടത്.
18 Less than a minute