BREAKING NEWSBUSINESSBUSINESS NEWSLATESTNATIONAL

കൊറോണ സെസ്; മദ്യം വാങ്ങാന്‍ ആളില്ല

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക കൊറോണ സെസ് മദ്യത്തിന് ചുമത്തിയ സംസ്ഥാനങ്ങളില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളിലെ വില്‍പ്പനയുടെ കണക്ക് പരിശോധിച്ച് വ്യാപാര സംഘടനയായ സിഐഎബിസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഡല്‍ഹി ആന്ധ്രപ്രദേശ്, ഒഡിഷ, ജമ്മു കശ്മീര്‍, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് 50 ശതമാനം സെസ് ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍ മെയ് മാസത്തില്‍ 66 ശതമാനവും ജൂണില്‍ 51 ശതമാനവും മദ്യവില്‍പ്പന ഇടിഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസിന്റേതാണ് റിപ്പോര്‍ട്ട്.
അരുണാചല്‍ പ്രദേശ്, മേഘാലയ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, കേരളം, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ 15 മുതല്‍ 50 ശതമാനം വരെയാണ് സെസ് ചുമത്തിയത്. ഇവിടങ്ങളില്‍ മദ്യവില്‍പ്പന രണ്ട് മാസങ്ങളിലുമായി 34 ശതമാനം ഇടിഞ്ഞു. 15 ശതമാനം വരെ സെസ് ചുമത്തിയ സംസ്ഥാനങ്ങളില്‍ രണ്ട് മാസങ്ങളിലുമായി മദ്യ വില്‍പന 16 ശതമാനം മാത്രമാണ് കുറവ് വന്നിട്ടുള്ളത്.
ഉത്തരാഖണ്ഡ്, യുപി, തെലങ്കാന, കര്‍ണാടക, ഛത്തീസ്ഗഡ്, ഹരിയാന, തമിഴ്‌നാട്, മഹാരാഷ്ട്ര, അസം, ഛണ്ഡീഗഡ്, മധ്യപ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലാണിത്. രാജ്യത്താകമാനം മദ്യവില്‍പ്പന മെയ് മാസത്തില്‍ 25 ശതമാനം ഇടിഞ്ഞു. ജൂണില്‍ 15 ശതമാനമാണ് ഇടിവ്.

Related Articles

Back to top button