തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായി. ഇക്കാര്യത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ക്കശ നിലപാട് സ്വീകരിക്കും. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മത്തതോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറെൈന്റന്‍ കര്‍ശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി ആയിരം കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ക!ര്‍ശന മുന്നറിയിപ്പ്. സാമൂഹിക അകലും ക്വാറന്റീനും കൃത്യമായി പാലിക്കാതെ വന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ 70 ശതമാനം വരെ സമ്പര്‍ക്കത്തിലൂടെയാവുന്ന അവസ്ഥയുണ്ടായിരുന്നു.
20 Less than a minute