BREAKING NEWSKERALALATESTNEWS

സ്വപ്‌ന സ്വര്‍ണം കടത്തിയത് കോണ്‍സുലേറ്റ് വാഹനത്തില്‍, അതും മൂന്നു തവണ

തിരുവനന്തപുരം: വിമാനത്താവളത്തിലെത്തിയ സ്വര്‍ണ്ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനവും സ്വപ്‌ന ഉപയോഗിച്ചുവെന്ന് കസ്റ്റംസ്. ഈ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തേക്കും.
മൂന്ന് തവണയിലധികം സ്വപ്‌ന വാഹനം ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വാഹനം ഇവര്‍ ഉപയോഗിച്ചതെന്ന അന്വേഷണം നടക്കുന്നുണ്ട്.
സാധാരണ ഗതിയില്‍ വാഹനം കസ്റ്റഡിലെടുക്കേണ്ടതാണ്. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടാനുള്ള നടപടികള്‍ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള റമീസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

Related Articles

Back to top button