KERALAKOTTAYAMLOCAL NEWS

കോ​ട്ട​യം നാ​ട്ട​ക​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു

കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരില്‍ നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാന്നാനിക്കാട് തെക്കേപ്പറമ്പില്‍ വേണു സുരേഷ് (28), മാണിക്കുന്നം സ്വദേശി ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ ബാലഭവന്‍ വിഘ്‌നേശ്വറിനെ (24) കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുളങ്കുഴ പാക്കില്‍ റോഡില്‍ കാക്കൂര്‍ കെടിഡിസിയുടെ ബിയര്‍ പാര്‍ലറിന് മുന്നില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പാക്കില്‍ ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റും എതിര്‍ ദിശയില്‍ നിന്നും എത്തിയ പള്‍സര്‍ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നതിന് തൊട്ടടുത്തായാണ് പോലീസിന്റെ കോവിഡ് ചെക്ക് പോസ്റ്റ് ഉള്ളത്. പോലീസും ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രണ്ടു ബൈക്കുകളിലായി മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിഘ്‌നേശ്വറിന്റെ നില അതീവഗുരുതരമാണ്.

Related Articles

Back to top button