BREAKING NEWSNATIONALNEWS

സുപ്രീംകോടതി വിധികള്‍ ഇനി മലയാളത്തിലും വെബ്‌സൈറ്റില്‍ കിട്ടും

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവര്‍ത്തനം കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. മലയാളം, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലാണ് പുതുതായി അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച ചില വിധി ന്യായങ്ങളുടെ മലയാളം പതിപ്പ് സുപ്രീംകോടതി ഇതിനോടകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവര്‍ത്തനമാണ് നിലവില്‍ പ്രധാനമായും പ്രാദേശിക ഭാഷകളില്‍ അപ്‌ലോഡ് ചെയ്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം മുതലാണ് സുപ്രീംകോടതി വിധിന്യായങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കി തുടങ്ങിയത്. അസമീസ്, കന്നഡ, ഹിന്ദി, മറാത്തി, ഒഡിയ, തെലുങ്ക് എന്നീ ഭാഷകളിലാണ് തുടക്കത്തില്‍ ലഭ്യമായിരുന്നത്. പ്രാദേശിക ഭാഷകളില്‍ വിധിന്യായങ്ങള്‍ ലഭിക്കാന്‍ സുപ്രീംകോടതി പോര്‍ട്ടലില്‍ പ്രത്യേക സെക്ഷനും കൊണ്ടുവന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളത്തിലും വിധിന്യായങ്ങളുടെ വിവര്‍ത്തനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചിരുന്നു. ഈ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.

Related Articles

Back to top button