ഇസ്ലാമബാദ്: കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 എടുത്ത് കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിവസം നിര്‍ണ്ണായക രാഷ്ട്രീയ നീക്കവുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ പ്രദേശങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ പൂതിയ ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്.
ജമ്മുകശ്മീരിലും ലഡാക്കിലും അവകാശവാദം ഉന്നയിച്ചാണ് പാകിസ്ഥാന്‍ പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. അതിന് പുറമെ ഗുജറാത്തിന്റെ ഭാഗമായ ജുനഗഡിനും പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജുനഗഡ് നേരത്തെ തന്നെ ഹിത പരിശോധനയിലൂടെ ഇന്ത്യയുടെ ഭാഗമായ പ്രദേശമാണിത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
ഇത് ഫെഡറല്‍ ക്യാബ്‌നെറ്റ് അംഗീകരിച്ചാല്‍ പിന്നീട് ഈ ഭൂപടം ഔദ്യോഗിക ഭൂപടമായി മാറുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹബൂബ് ഖുറേഷി വ്യക്തമാക്കിയിരുന്നു. പിന്നീട്, ഇതാകും സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന വിഷയം എന്നും കൂട്ടിച്ചെര്‍ത്തു.
കശ്മീരിന്റെ സുരക്ഷയുടെ ഭാഗമായി രണ്ട് ദിവസത്തേക്കുള്ള കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക പാസ് ഉണ്ടെങ്കില്‍ മാത്രാമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുവാന്‍ സാധിക്കുകയൊള്ളു. എന്നാല്‍, പോലീസിനോ അവശ്യ സര്‍വീസുകള്‍ക്കോ ഇത് ബാധകമായിരിക്കുകയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പ്രശ്മുണ്ടായിരിക്കുന്നത്. നേരത്തെ നേപ്പാളും ഇന്ത്യയുടെ ഭാഗങ്ങള്‍ എടുത്തുകൊണ്ട് സമാനമായ രീതിയില്‍ ഭൂപടം തയ്യാറാക്കിയിരുന്നു. പ്രകോപനകകരമായ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ഇന്ത്യയുടെ മറുപടി എന്താകുമെന്നാണ് ഇനി കാത്തിരിക്കേണ്ടത്.
18 1 minute read