തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതല്‍ ഇരുപത് ശതമാനം സീറ്റുകള്‍ കൂട്ടാനാണ് തീരുമാനം.
അതേസമയം മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണം കൂട്ടുന്നതില്‍ തീരുമാനമായില്ല. പോലീസിന് കോവിഡ് പ്രതിരോധ ചുമതല നല്‍കിയ സാഹചര്യവും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് വ്യാപനം പിടിച്ചുകെട്ടാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.