BREAKING NEWSKERALALATESTNEWS

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാല്‍ അറസ്റ്റില്‍

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ ആരോപണവിധേയനാട എം. ആര്‍ ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ബിജുലാല്‍ രംഗത്തെത്തിയിരുന്നു.

പണം തട്ടിയത് താനല്ലെന്നും തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ബിജുലാല്‍ പറഞ്ഞിരുന്നു. പണം തട്ടിയെടുത്തു എന്നത് തെറ്റായ പ്രചാരണമാണ്. ഓഫീസറുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ചുവെന്നാണ് ചില വാര്‍ത്തകളില്‍ കണ്ടത്. അങ്ങനെ ഉപയോഗിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താന്‍. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലേ? അതിനുള്ള സാധ്യത പരിശോധിക്കണം. വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണ്. ആരാണ് തിരിച്ചടച്ചതെന്നും വ്യക്തമല്ല. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

Related Articles

Back to top button