KERALALATESTNEWS

ബാലഭാസ്‌കറിന്റെ മരണം: സിബിഐ മാതാപിതാക്കളുടെ മൊഴിയെടുത്തു

തിരുവനന്തപുരം: കാറപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു.സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. അപകടത്തെക്കുറിച്ചുള്ള കലാഭവന്‍ സോബിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഇതിനു മുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പോലിസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാല്‍, ഇതില്‍ വിശ്വാസമില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കേസില്‍ കലാഭവന്‍ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. മൊഴിയെടുക്കാനായി എത്തിച്ചേരണമെന്ന് സിബിഐ സംഘം അറിയിച്ചതായി കലാഭവന്‍ സോബിയും പറഞ്ഞു.

Related Articles

Back to top button