BUSINESSBUSINESS NEWS

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് ; പവന് 41,320 രൂപയായി

കൊച്ചി: ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്.

Related Articles

Back to top button