മുംബൈ: ടിവി സീരിയല്‍ താരം സമീര്‍ ശര്‍മ്മയെ(44) മുബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാലാട് വെസ്റ്റിലെ വീട്ടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
കെട്ടിടത്തിലെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫ്‌ലാറ്റ് ഉടമസ്ഥരെ വിളിച്ചതിനെത്തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റാര്‍ പ്ലസില്‍ യേ രിശ്‌തേ ഹേ പ്യാര്‍ എന്ന സീരിയലിലാണ് സമീര്‍ അഭിനയിച്ചുകൊണ്ടിരുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ വീട്ടില്‍ നിന്നും ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ആകസ്മികമരണമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൃതദേഹം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഹാനി ഘര്‍ ഘര്‍ കീ, ക്യൂകി സാസ് ഭീ കഭീ ബഹു ഥീ, ജ്യോതി തുടങ്ങിയവയാണ് മറ്റ് സീരിയലുകള്‍.
58 Less than a minute