BREAKING NEWSKERALALATESTNEWS

ആലപ്പുഴയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ആലപ്പുഴ: കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഹൃദ്രോഗി മരിച്ചു. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് 11ാം വാര്‍ഡില്‍ ശ്രീകണ്‌ഠേശ്വരം അകത്തുട്ട് വീട്ടില്‍ സുധീര്‍ (64) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ പ്രദീപ് കൂടയ്ക്കല്‍ അറിയിച്ചു.

Related Articles

Back to top button