പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപ്പടിയില്‍ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു.പോക്കുപ്പടി സ്വദേശി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.വീടിൻറെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മറ്റു കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.തൃത്താല കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം.
20 Less than a minute