KERALALATESTNATIONAL

കടല്‍ക്കൊല: കേന്ദ്രത്തിന് എതിരെ സുപ്രീംകോടതി, ഇറ്റലി നഷ്ടപരിഹാരം തരുംവരെ കേസ് തുടരും

ന്യൂഡല്‍ഹി: 2012ലെ കടല്‍കൊലക്കേസില്‍ ഇറ്റലി നഷ്ടപരിഹാരം തരുന്നത് വരെ കേസ് അവസാനിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ‘കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറ്റലി നഷ്ടപരിഹാരം നല്‍കട്ടെ. അതിന് ശേഷം മാത്രം കേസ് പിന്‍വലിക്കു’മെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി.
നേരത്തെ, കടല്‍ക്കൊല കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.
കടലില്‍ ഇന്ത്യയുടെ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചതായി കോടതി കണ്ടെത്തിയിരുന്നു. നാവികര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടിയും അന്താരാഷ്ട്ര കോടതി ശരിവെച്ചിരുന്നു. ഇറ്റാലിയന്‍ നാവികരുടെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളാണ് പിന്നീടും ഉണ്ടായത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്!ടപ്പെട്ട സംഭവത്തില്‍ നഷ്!ടം നികത്താന്‍ ഇറ്റലി ബാധ്യസ്ഥരാണ് യൂറോപ്പിലെ ഹെയ്!ഗിലുള്ള ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.
2012 ഫെബ്രുവരി 15 നായിരുന്നു മലയാളികളായ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്‍ റീക്കാ ലെക്‌സിയില്‍ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. ലക്ഷദ്വീപ് കടലില്‍ വെച്ചായിരുന്നു സംഭവം. പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന കപ്പല്‍ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തുറമുഖത്ത് അടുപ്പിക്കുകയും ചെയ്തു.
വെടിവയ്പ്പില്‍ മലയാളികളായ അജേഷ്, വാലന്റൈന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. പിന്നീട്, ഇറ്റാലിയന്‍ സായുധ നാവികരായ മാസിമിലിയാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിരോണ്‍ എന്നിവരാണ് കസ്റ്റഡിയിലായത്. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്.

Related Articles

Back to top button