BREAKING NEWSKERALA

കോട്ടയത്ത് ടാക്‌സി കാര്‍ ഒഴുക്കില്‍പ്പെട്ട് ഡ്രൈവറെ കാണാതായി

കോട്ടയം: കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി ഡ്രൈവറെ കോട്ടയത്ത് ഒഴുകില്‍പ്പെട്ട് കാണാതെയായി. കൊച്ചി എയ!!ര്‍പോ!ര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായത്.
പുലര്‍ച്ചെ ഒരു മണിയോടെ മണര്‍കാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരികയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ കാര്‍ ഒഴുകില്‍പ്പെട്ടതോടെ ഇയാള്‍ പുറത്തിറങ്ങി കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയത്തിന്റെ താഴന്ന പ്രദേശങ്ങളിലെല്ലാം ശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷമാണ്. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുന്നു. കോട്ടയത്ത് കൂടുതല്‍ ക്യാംപുകള്‍ തുറക്കും.
നഗരസഭാ മേഖലയില്‍ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കല്‍, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ല്‍ കടവ്, കല്ലുപുരയ്ക്കല്‍, പുളിനായ്ക്കല്‍, വേളൂര്‍തുടങ്ങിയ മേഖലകളില്‍ വെള്ളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. അയ്മനം, മണര്‍കാട്, അയര്‍ക്കുന്നം പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂര്‍ഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂര്‍, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളപ്പൊക്കം
പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂര്‍ക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിന്‍മൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളില്‍ വെള്ളം കയറി. കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ ഉള്‍പ്പെടെ വെള്ളം കയറി. തിരുവാര്‍പ്പ് പഞ്ചായത്തിലെ കുമ്മനം ചെങ്ങളം അയ്മനം പഞ്ചായത്തിന്റെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആര്‍പ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖല തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

Related Articles

Back to top button