BUSINESSBUSINESS NEWSMOBILE

കോളിനു മുന്‍പിലുള്ള കോവിഡ് സന്ദേശം ബി.എസ്.എന്‍.എല്‍. നിര്‍ത്തി

കൊച്ചി: ഫോണ്‍വിളിക്കുന്ന സമയത്ത് കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ ബി.എസ്.എന്‍.എല്‍. തീരുമാനിച്ചു. സന്ദേശങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത്.
ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്. ആംബുലന്‍സിന് വിളിക്കുമ്പോള്‍പ്പോലും ഇതാണ് കേള്‍ക്കുക.
കേന്ദ്ര നിര്‍ദേശപ്രകാരമാണ് സന്ദേശം. നെറ്റ്‌വര്‍ക്ക് കമ്പനികള്‍ക്ക് ഇവ ഒഴിവാക്കാന്‍ കഴിയില്ല. ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിര്‍ത്തിയത്.

Related Articles

Back to top button