AGRICULTUREArticlesBREAKING NEWS

ചിങ്ങം ഒന്ന്… കര്‍ഷകദിനം: മലയാളികള്‍ക്ക് പുതുവര്‍ഷാരംഭം.

ചിങ്ങം ഒന്ന്. മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകന്റെ ദിനം . പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും വിളവെടുപ്പു കാലം വരുമ്പോള്‍ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന് നവനെ ആരാധിക്കാനായി പൊന്നിന്‍ ചിങ്ങമാസത്തിലെ ആദ്യ ദിനം തന്നെയാണ് മലയാളികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് .
വിളവെടുപ്പുത്സവം കൂടീയായ ഓണം മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല കേരളീയന്റെ കാര്‍ഷിക
സംസ്‌കൃതിയുടെയും ഓര്‍മ്മപ്പെടുത്തലാണ് . ലോകമെങ്ങുമുള്ള മലയാളികള്‍ ചിങ്ങപ്പുലരിയെ പുതുവര്‍ഷപ്പുലരിയ ായി കണക്കാക്കുന്നു. ഐശ്വര്യത്തിന്റെ ഈ സുദിനത്തില് ശബരിമലയിലും ഗുരുവായൂരിലുമുള
്‌പ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള് നടക്കും.
ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാന്‍ മലയാളി തയ്യാറെടുക്കുന് നതും ചിങ്ങം ഒന്നിനു തന്നെയാണ്.
മലയാളിയെ സംബന്ധിച്ചിടത്തോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റെ കൂടി തുടക്കമാണ്. തൊടിയായ
തൊടിയെല്ലാം പൂക്കളാല് നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ, തുടങ്ങി എണ്ണമറ്റ പൂക്കള്
വിരിഞ്ഞിറങ്ങുന്ന കാലമാണിനി.
ഒരു കാലത്ത് കാര്‍ഷിക സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറിയിട്ട്
കാലം കുറച്ചായി . കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ് നമ്മള്‍ . ഭക്ഷ്യ ധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് പട്ടിണി മരണങ്ങള്‍ പോലും സംഭവിക്കുന്ന സ്ഥിതിയിലാണ്
ഇന്നത്തെ കേരളം . കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്നു. കാര്‍ഷിക വളര്‍ച്ച താഴേക്ക് കൂപ്പുകുത്തുന്നു .
സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും മാറ്റത്തിനായി ദാഹിക്കുന്ന ജനമനസ്സും കൂടിയായാല്‍
ഇതിനെയെല്ലാം തടയാന്‍ നമുക്ക് കഴിയുക തന്നെ ചെയ്യും ഈ കര്‍ഷക ദിനത്തില്‍ മലയാളിയുടെ മണ്മറഞ്ഞ കാര്‍ഷിക സംസ്‌കൃതിയെ മനസ്സിലോര്‍ക്കാം . ഒപ്പം മണ്ണില്‍ പണിയെടുത്ത് മണ്ണിനെ വിണ്ണാക്കുന്ന
കര്‍ഷകനേയും….

കര്‍ഷകനും കൃഷിയും ഞാറ്റുവേലയും
നെല്‍കൃഷിയും നാളികേരവും പ്രധാന കാര്‍ഷിക ഇനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളത് .നമ്മുടെ സ്വന്തമായ കൃഷി അറിവുകള്‍ പൂര്‍വ്വീകര്‍ ‘കൃഷിഗീത ‘എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു. കേരളത്തിലെ കര്‍ഷകരുടെ നാട്ടറിവുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ലോകത്ത് കാര്‍ഷിക മേഖലയില്‍ കേരളത്തിന് മഹത്തായ സംഭാവനയാണ്.
വിഷു മുതല്‍ ആരംഭിക്കുന്നു നമ്മുടെ കാര്‍ഷിക വര്‍ഷം. ഞാറ്റുവേല കലണ്ടര്‍ അനുസരിച്ചാണ് നാം കൃഷിചെയ്തിരുന്നത്. 27 നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന 27 ഞാറ്റുവേലകള്‍ സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി ആണ് നിശ്ചയിക്കുന്നത് .സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നില്‍ക്കുന്ന കാലമാണ് ഞാറ്റുവേല. 13 ദിവസമാണ് ഒരു ഞാറ്റുവേല കാലം . ഞാറ്റുവേലക്ക് അനുസരിച്ച് വിളവും മാറുന്നു. രോഹിണി ഞാറ്റുവേലയില്‍ പയര്‍, തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളക് ,അത്തത്തില്‍ വാഴ എന്നിങ്ങനെയാണ് കൃഷിയിറക്കുന്നത്.ആധുനിക കാലാവസ്ഥാ പഠന ശാഖയായ മീറ്റിയൊറൊളജിയുടെ ആദ്യകാല രൂപങ്ങളാണ് ഞാറ്റുവേലകള്‍ എന്ന് പറയാം. മനുഷ്യന്റെ അമിതാസക്തിയും ചൂഷണവും കാലാവസ്ഥയ്ക്കും പ്രകൃതിക്കും മാറ്റം വരുത്തിയത് ഞാറ്റുവേലയുടെ കൃത്യതയും നഷ്ടപ്പെടുത്തി.

Related Articles

Back to top button