ENTERTAINMENTMALAYALAM

ബാലന്‍ കെ നായര്‍ അരങ്ങൊഴിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്

ഒരു വില്ലന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ അഭിനേതാവായിരുന്നു ബാലകൃഷ്ണന്‍ നായര്‍ എന്ന ബാലന്‍ കെ നായര്‍ .എല്ലാ തലമുറയിലുള്ളവരും ഭയത്തോടെ കണ്ടിരുന്നയാള്‍. സിനിമയുടെ ഗതിവിഗതികളെ നിയന്ത്രിച്ച ഓരോ കഥാപാത്രങ്ങളെയും അനശ്വരനാക്കിയ നടന്‍ ജീവിതത്തില്‍ ഒരു പച്ചയായ കഥാപാത്രത്തിന്റെ കുപ്പായം ആയിരുന്നു അണിഞ്ഞിരുന്നത്. ഒരു വിലന്റെ എല്ലാ ക്രൂരതകളും പ്രേക്ഷകനെ കാണിച്ചുതന്ന ആളായിരുന്നു ബാലന്‍ കെ നായര്‍.
നഅഭിനയ പാഠവത്തിന് ഭരത് പുരസ്‌കാരം (എംടിയുടെ ഓപ്പോളില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രത്തിന് )നേടാന്‍ കഴിഞ്ഞ പ്രേക്ഷകരുടെ വില്ലന്റെ ജീവിതത്തില്‍ മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം ആണ് വില്ലന്‍ ആയി മാറിയത്.
കരുത്തുറ്റ നിരവധി വേഷങ്ങള്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ചെങ്കിലും പ്രേക്ഷകന് എന്നും അദ്ദേഹത്തെ വില്ലനായി ഉള്‍ക്കൊള്ളാന്‍ ആയിരുന്നു താല്പര്യം. പതിനാലാം വയസ്സു മുതല്‍ നാടക രചനയില്‍ മുഴുകിയ അദ്ദേഹം സ്വന്തമായി നാടകമെഴുതി അവതരിപ്പിക്കുകയുണ്ടായി.
രണ്ടു ദശാബ്ദക്കാലം മലയാള സിനിമയുടെ നാഴികക്കല്ലായിരുന്നു ബാലന്‍ കെ നായര്‍ .രണ്ട് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 250 ലധികം സിനിമകളില്‍ അഭിനയിച്ചു.
അഗ്‌നി ,തച്ചോളി അമ്പു എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പത്തു വര്‍ഷത്തോളം രക്താര്‍ബുദത്തിന് പിടിയില്‍ ജീവിച്ച ഇദ്ദേഹം 2000 ആഗസ്റ്റ് 26 നാണ് ലോകത്തോട് വിടപറഞ്ഞത്.

Related Articles

Back to top button