BREAKING NEWSKERALALATESTPOLITICS

രണ്ടിലയില്‍ ജോസ് കെ മാണിക്ക് തിരിച്ചടി; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

 


കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ ചെയ്തത്.

വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്.
കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.

നേരത്തെ ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു തടയാന്‍ കോടതി വിധിയിലൂടെ ജോസഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടില ചിഹ്നം ജോസിനു നല്‍കിയതോടെ ബലാബലത്തില്‍ ജോസഫ് പിന്നിലായി. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

Related Articles

Back to top button