LATESTLOCAL NEWSTHIRUVANANTHAPURAM

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരു മരണം

തിരുവനന്തപുരം : അഞ്ചുതെങ്ങിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണൽ പുരയിടത്തിൽ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

അഞ്ചു പേർ പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ്.

Related Articles

Back to top button