KERALALATEST

വാരിയംകുന്നത്ത് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയത് ഗുരുതര പിഴവ്; മുസ്ലീം ലീഗ്

ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവാണെന്നും തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 1921- മലബാര്‍ സമരത്തിലെ അനശ്വര പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ചാണ് കത്ത്.

രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ചരിത്രം തിരുത്തരുതന്നും കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓര്‍മ്മയാണ് മലബാര്‍ സമരമെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാര്‍, പുന്നപ്ര വയലാര്‍ സമര നായകര്‍, വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവര്‍ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button