കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറങ്ങി. നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പൊലീസിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകിയിരുന്നത്.
കേസിൽ പ്രതിശ്രുധ വരൻ ഹാരിസിനെ ഒഴികെ മറ്റാരെയും പ്രതി ചേർത്തില്ല എന്ന് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഒരിക്കൽ മാത്രമാണ് ഹാരിസിന്റെ വീട്ടുകാരെ ചോദ്യം ചെയ്തത്. റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരടക്കം കൂട്ടുനിന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങളെല്ലാം ശക്തമായ പശ്ചാത്തലത്തിലാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഉത്തരവ് പുറത്തുവന്നത്.