BREAKING NEWSKERALALATEST

‘ഹലോ ടാക്‌സി’ നിക്ഷേപ തട്ടിപ്പ്: മലയാളി ഡയറക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി ന്മ വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ കമ്പനിയുടെ മലയാളി ഡയറക്ടര്‍ ഡെയ്‌സി വിജയ് മേനോന്‍ (47) ഗോവയില്‍ അറസ്റ്റിലായി. എസ്എംപി ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്‌യത്.
മറ്റൊരു ഡയറക്ടര്‍ രാജേഷ് മഹ്‌തോ ഓഗസ്റ്റില്‍ പിടിയിലായിരുന്നു. മറ്റു പ്രതികളായ സുന്ദര്‍ സിങ് ബാട്ടി, സരോജ് മഹാപത്ര എന്നിവര്‍ ഒളിവിലാണ്. 2018 ലാണു ‘ഹലോ ടാക്‌സി’ എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ചു തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ ലാഭവിഹിതം പ്രതിമാസം കൊടുത്തിരുന്നുവെങ്കിലും മുടങ്ങിയതോടെ പരാതിയുയര്‍ന്നു.

Related Articles

Back to top button