ന്യൂഡല്‍ഹി: ഓരോ മനുഷ്യനും ഇന്ത്യയുടെ തലസ്ഥാന നഗരി വ്യത്യസ്ത ഓര്‍മകളാണ് നല്‍കുന്നത്. ചരിത്രത്തിന്റെ അവശേഷിപ്പുക്കള്‍ ഉറങ്ങിക്കിടക്കുന്ന ഇടം. നാം അറിഞ്ഞതും അറിയാത്തതുമായ അനവധി ചരിത്രങ്ങള്‍ അവിടുണ്ട്. അത്തരത്തിലൊരു ചരിത്രം ഇന്ത്യയിലെ ആദ്യ അമ്യൂസ്‌മെന്റ് പാര്‍ക്കിനെ കുറിച്ചുള്ളതാണ്. 1980 കളിലും തൊണ്ണൂറുകളിലും ജനിച്ച തലമുറയുടെ ഓര്‍മകളില്‍ ഇന്ത്യഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രഗതി മൈതാനം അവരുടെ ചെറുപ്പകാലങ്ങളെ സുന്ദരമാക്കിയ ഏറ്റവും നല്ല ഓര്‍മയാണ്. രാജ്യത്തെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കായ അപ്പുഘര്‍ 1984 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഇവിടെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. സ്വീഡന്‍ ആസ്ഥാനമായുള്ള എന്‍ആര്‍ഐ ഗിയാന്‍ വിജേശ്വറിന് പദ്ധതിയുടെ ചുമതല ഇന്ദിരാഗാന്ധി ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനില്‍ നിന്നും (ഐടിപിഒ) പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം കാണാനാകും മുമ്പ് അവര്‍ കൊല്ലപ്പെട്ടു. പിന്നീട് രാജീവ് ഗാന്ധിയാണ് പാര്‍ക്ക്് ഉദ്ഘാടനം ചെയ്തത്.
അപ്പുഘര്‍ എന്ന പാര്‍ക്കിന്റെ പേരിനെക്കാള്‍ അതിന്റെ ചിഹ്നമായ പിങ്ക് നിറത്തിലുള്ള ആനക്കുട്ടിയാണ് വളരെ പ്രചാരം നേടിയത്. അതിന്റെ പ്രശസ്തി 1982ല്‍ ഇന്ത്യ ആതിഥേയത്വം ഏഷ്യന്‍ ഗെയിംസ് വരെ വളര്‍ന്നു. അത്തവണ ഗെയിംസിന്റെ ഭാഗ്യചിഹ്നം വരെ അപ്പു എന്ന പിങ്ക് ആനക്കുട്ടിയായിരുന്നു.
ഏറെ വ്യത്യസ്തതയാര്‍ന്നതായിരുന്നു അപ്പുഘര്‍ എന്ന അമ്യൂസ്‌മെന്റ്് പാര്‍ക്ക്. ക്യതൃമമായി തിരയടിക്കുന്ന കുളങ്ങള്‍, റൈഡറുകള്‍, ഹൊറര്‍ സഫാരി, തുടങ്ങി കുട്ടികളെ രസിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടുണ്ടായിരുന്നു. 1999 വരെ ഐടിപിഒ ഈ സ്ഥലം ഇന്ത്യന്‍ അമ്യൂസ്‌മെന്റ് ലിമിറ്റഡിന് നല്‍കി. പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ ഐടിപിഒ ഭൂമി തിരികെ ആവശ്യപ്പെട്ടപ്പോള്‍, അപ്പു ഘറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഐഎഎല്‍ നിയമ സഹായം തേടി.എന്നാല്‍ 2008ല്‍, ഡല്‍ഹി മെട്രോ വികാസം പ്രാപിച്ചപ്പോള്‍ അപ്പു ഘര്‍ അടച്ചുപൂട്ടേണ്ടതായി വന്നു. നിലവില്‍ ഡല്‍ഹി സുപ്രീം കോടതി മെട്രോ സ്റ്റേഷന്‍ (മുമ്പത്തെ പ്രഗതി മൈതാനം) നില്‍ക്കുന്നത് അപ്പു ഘര്‍ നിലനിന്നിരുന്ന സ്ഥലത്താണ്. .ഗുരുഗ്രാമില്‍ ഐഎഎല്‍ മറ്റൊരു അപ്പു ഘര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
107 1 minute read