BANKINGBUSINESS

എസ്ബിഐ ഡെബിറ്റ് കാർഡിൽ നിന്നും ഇനി കൂടുതൽ പണം പിൻവലിക്കാം​

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഡെബിറ്റ് കാര്‍ഡുകളിലൂടെ ഒരു ദിവസം പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 20,000 രൂപയാക്കി. 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിവിധ കാര്‍ഡുകളിലൂടെ ഇങ്ങനെ പിന്‍വലിക്കാം. പണം പിന്‍വലിക്കുന്നതിനുള്ള വിവിധ പരിധിയിലുള്ള ഏഴ് തരം കാര്‍ഡുകള്‍ എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

ഒരോ ഉപഭോക്താക്കളുടെയും വരുമാനവും മറ്റു ഘടകങ്ങളും പരിഗണിച്ചാണ് വ്യത്യസ്തമായ കാര്‍ഡുകള്‍ നല്‍കുന്നത്. കാര്‍ഡിന്റെ വേരിയന്റ് അനുസരിച്ച് പ്രതിദിനം 20,000 മുതല്‍ ഒരുലക്ഷം രൂപ വരെയാണ് എടിഎമ്മിനിന്ന് പിന്‍വലിക്കാനാകുക. അടിസ്ഥാന കാര്‍ഡായ എസ് ബി ഐ ക്ലാസിക് ആന്‍ഡ് മാസ്ട്രോ കാര്‍ഡിന്റെ പണം പിന്‍വലിക്കാവുന്ന പരിധി 20,000 രൂപയാക്കിയിട്ടുണ്ട്. നിലവില്‍ ഇത് 10,000 ആയിരുന്നു.

എസ്ബിഐ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് – 40,000 രൂപ, എസ്ബിഐ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് – 50,000 രൂപ, എസ്ബിഐ പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് – 1,00,000 രൂപ, എസ്ബിഐ മുംബൈ മെട്രോ കോംബോ കാര്‍ഡ് – 40,000 രൂപ എന്നിങ്ങനെയാണ് പിന്‍വലിക്കാവുന്ന കുറഞ്ഞ പരിധി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker