ENTERTAINMENTMALAYALAM

പ്ലീസ്… ഉപദ്രവിക്കരുത്, ഉപജീവനമാര്‍ഗമാണ്, അര്‍ച്ചന ലത പറയുന്നു

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി താരങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സൈബര്‍ ആക്രമണങ്ങള്‍. പല താരങ്ങളും ചെറുതും വലുതുമായ ഒരുപാട് മോശം അനുഭവങ്ങള്‍ നേരിടുന്നുണ്ട്. മോര്‍ഫ് ചെയ്ത് പലരുടെയും ചിത്രങ്ങളും വീഡിയോകളും പലരും പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഡലും ആര്‍ടിസ്റ്റുമായ അര്‍ച്ചന ലത.
അര്‍ച്ചനയുടെ മോഡലിംഗ് ചിത്രത്തില്‍ തലയുടെ ഭാഗത്ത് സായി പല്ലവിയുടെ തല ചേര്‍ത്ത് വെച്ചായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതിനെതിരെ അര്‍ച്ചന പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് ഇങ്ങനെ; പ്രിയ സഹോദരങ്ങളെ എന്റെ പേര് അര്‍ച്ചന ലത ആര്‍ട്ടിസ്റ്റാണ്. മോഡല്‍ രംഗത്ത് ഇപ്പോള്‍ സജീവം ആണ്. എന്റെ തല വെട്ടിമാറ്റി അത് സായി പല്ലവിയുടെ ുശര വച്ച് മോര്‍ഫിംങ് ചെയ്യ്തത് കാണുവാന്‍ ഇടയായി മറ്റു പേജുകളില്‍ നിന്ന്.
കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളില്‍ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം രീതി ശരിയായ കാര്യങ്ങള്‍ അല്ല. ആളെ കളിയാക്കുന്ന പ്രവൃത്തിയാണ്. ചില പെങ്ങന്‍മാരെ തിരിച്ചറിയാത്തവന്‍മാര് ചെയ്യുന്ന മോശമായ പരുപാടി. ഒരു ദ്രോഹം ചെയ്യ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാന്‍ ഇവിടെ ആളുകളുടെ എണ്ണം കൂടി വരുന്ന്.
നമ്മളുടെ ഉപജീവന മാര്‍ഗ്ഗം ആണ് മോഡലിംങ്. കുറെ പേര് ഈ ഫീല്‍ഡില്‍ വന്നത് കൊണ്ട് തളര്‍ത്തുവാന്‍ നോക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ ഫോട്ടോ മാറ്റി ഉപദ്രവം തുടങ്ങിയിരിക്കുന്നു. അറിയാവുന്നതും പഠിച്ച ജോലി മോഡലിംങ് ആണ്, ദയവ് ചെയ്യ്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിക്കുക അല്ലെങ്കില്‍ നിയമ നടപടികള്‍ക്ക് ചെയ്യ്തവര്‍ വിധേയം ആകേണ്ടി വരും എന്ന് ഓര്‍മ്മിപ്പിക്കുന്നു. താരം കുറിച്ചു.

Related Articles

Back to top button