KERALALATEST

കൊയിലാണ്ടിയില്‍ നവവരനെ ആക്രമിച്ച സംഭവം; ചാനല്‍ ചര്‍ച്ചയില്‍ ‘ഞഞ്ഞാ പിഞ്ഞ’ പറഞ്ഞു ഡിവൈഎഫ്‌ഐ നേതാവ്, മതേതര യുവത്വം തോറ്റു പോയോയെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ സ്‌നേഹിച്ചു വിവാഹം കഴിച്ച ദമ്പതിമാര്‍ക്കു നേരേ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ചിലരുടെ ഭാഗത്തു നിന്നുണ്ടാ ക്രൂര ആക്രമണം കേരളം ഒന്നടങ്കം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും മഹല്‍ കമ്മിറ്റിക്കും വരെ സമ്മതം ഉണ്ടായിട്ടുപോലും അമ്മാവന്മാര്‍ക്കും അവരുടെ ഗുണ്ടകള്‍ക്കുമായിരുന്നു വിവാഹത്തില്‍ എതിര്‍പ്പ്. കാര്‍തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി കേരളം കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ മതേതര ജനാധിപത്യ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നു തന്നെ പറയേണ്ടിവരും. ഇതിനു പിന്നാല ഇന്നലെ ഒരു വാര്‍ത്താ ചാനലില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ എന്ന പരോഗമന ജനാധിപത്യ മതേതര യുവജന പ്രസ്താനത്തിന്റെ പ്രതിനിധിയെന്ന പേരില്‍ എത്തിയ ആള്‍ നടത്തിയ ‘ന്യായീകരണ’ തൊടുന്യായങ്ങള്‍ കേട്ടപ്പോള്‍ കേരള ജനത ഒന്നുകൂടി ഞെട്ടുകയായിരുന്നു. പുരോഗമന ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഡിവൈഎഫ്‌ഐയുടെ നേതാവ് തന്നെയാണോ ഈ പറയുന്നതെന്ന്. എന്തായാലും ചര്‍ച്ച തീരും മുന്‍പുതന്നെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തുകഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകനായ കെ എം സന്തോഷ് കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ…

സഹിക്കാനാകുന്നില്ല … ‘ 24 News ലെ ചര്‍ച്ച കേള്‍ക്കുകയായിരുന്നു… കൊയിലാണ്ടിയില്‍ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ രണ്ടു തവണ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായ ഇരകളുടെ അനുഭവം… ആദ്യ തവണ വീടുകയറി ആ ഭര്‍ത്താവിന്റെ കാല് വെട്ടി … പൊലീസ് കാര്യമായി ഇടപെട്ടില്ല… ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടുകാരും വരന്റെ വീട്ടുകാരും മഹല്ല് കമ്മിറ്റിയും സമ്പൂര്‍ണ്ണ മനസോടെ മതാചാര പ്രകാരമുള്ള വിവാഹം നിശ്ചയിച്ചതനുസരിച്ച് അങ്ങോട്ടെത്തിയ വരനെ വധുവിന്റെ അമ്മാവന്‍മാരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പട്ടാപ്പകല്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുന്നു… പൊലീസ് കേസെടുത്തു, പക്ഷേ പ്രതികള്‍ വീണ്ടും വരനെതിരെ വധഭീഷണി മുഴക്കി നാട്ടില്‍ സൈ്വരമായി വിഹരിക്കുന്നു .. പുരോഗമന ജനാധിപതൃ മതേതര നിലപാടുള്ള Dyfi എന്ന സംഘടനയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതെന്താണ്? ആ വധൂവരന്മാര്‍ക്ക് സര്‍വ്വവിധ സംരക്ഷണവും ഉറപ്പുവരുത്തുകയും കുറ്റവാളികള്‍ക്കെതിരെ അലംഭാവം കാട്ടിയ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്യും എന്നല്ലേ ? ഇത്രമേല്‍ ക്രിമിനലായ ഒരു സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കാത്ത പൊലീസ് അധികാരികള്‍ക്കെതിരെ വന്ന പ്രക്ഷോഭം നടത്തും എന്നല്ലേ ? ആ ക്രിമിനലുകളെ പിടിച്ചു കെട്ടി പൊലീസില്‍ ഏല്പിക്കുക പോലും ചെയ്യാനാകും അവര്‍ക്ക് .. അതൊക്കെയല്ലേ Dyfi യുടെ പ്രഖ്യാപിത നിലപാട്… ദാ കാണൂ .. 24 ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത ഷിജു ഖാന്‍ എന്ന Dyfi നേതാവ് ഞഞ്ഞ പിഞ്ഞ പറയുന്നു .. പൊലീസ് വീഴ്ചയെ ശക്തമായി അപലപിച്ചു കൊണ്ട് രംഗത്തു വരാന്‍ മടിക്കുന്നു .. ഇവനൊക്കെയാണോ യുവജന സംഘടനാ നേതാവ് ? ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.. നിലപാടില്ലായ്മ അല്ല തികഞ്ഞ നട്ടെല്ലില്ലായ്മ. ലക്ഷോപലക്ഷം പുരോഗ യുവജനങ്ങളുടെ ചോര കൊണ്ട് ,ത്യാഗം കൊണ്ട് പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ ഇത്രമേല്‍ അപഹാസൃമാക്കാവോ ഷിജുഖാനെ ?അതും ഏതാനും ക്രിമിനലുകള്‍ക്കു വേണ്ടി.. നാം അറിയുന്ന dyfi സഖാക്കള്‍ എന്നാല്‍ ആ വീടിന് സംരക്ഷണമൊരുക്കുന്ന , ഗുണ്ടകളെ ആ നാട്ടില്‍ കാലു കുത്താനാനുവദിക്കാത്ത വണ്ണം ജനകീയ പ്രതിരോധം തീര്‍ക്കുന്ന , വരന്റെ വീടുകയറി ആക്രമണം നടത്തിയ ഗുണ്ടകളെ നിലക്കു നിര്‍ത്താത്ത പൊലീസിനെ , ശക്തമായ സമരം കൊണ്ട്, ക്ഷ , വരപ്പിക്കുന്ന യുവജന സമര സംഘടനയുടെ പോരാളികളെയാണ്. മനുഷ്യന്‍ എന്ന പേരിന് അര്‍ഹനല്ലത്ത ഈ ഷിജുഖാന്‍മാര്‍ നയിക്കുന്ന സംഘടനയെ പറ്റി സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍ ?? ഇയാള്‍ ഇനിയും dyfi നേതൃത്വത്തില്‍ ഉണ്ടാകുമോ ?? എങ്കില്‍ ഇവിടുത്തെ പുരോഗമന ജനാധിപത്യ മതേതര യുവത്വം തോറ്റു പോയി എന്നു പറയേണ്ടി വരും…

https://www.facebook.com/kmsthalayolaparambu/posts/3682590858502473

Related Articles

Back to top button