BREAKING NEWSLATESTNATIONAL

കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയതില്‍ നിര്‍ണായക പങ്ക് മോദിക്കെന്ന് ബിജെപി നേതാവ്

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയ. ഇന്‍ഡോറില്‍ പൊതുപരിപാടിക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് നിങ്ങള്‍ ആരോടും പറയരുത്. ഇത് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു സറ്റേജില്‍ പൊതുജന മധ്യത്തില്‍ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി മാത്രമാണ് അതല്ലാതെ ധര്‍മ്മേന്ദ്ര പ്രധാന്‍ അല്ല’, വിജയവര്‍ഗ്ഗിയ പറഞ്ഞു.
ബിജെപിയുടെ കേന്ദ്രനേതാക്കളാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെ ഇറക്കുന്നതിന് കരുക്കള്‍ നീക്കിയതെന്ന് ജൂണില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാരെയും കൂട്ടി ബിജെപി പാളയത്തിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.
കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതിന് സമമായി വിജയവാര്‍ഗിയയുടെ പരാമര്‍ശം.. കോണ്‍ഗ്രസ്സിന്റെ ആരോപണത്തിനുള്ള തെളിവായി കണ്ട് കൈലാഷ് വിജയവര്‍ഗ്ഗിയയുടെ പരാമര്‍ശമടങ്ങിയ വീഡിയോ കോണ്‍ഗ്രസ്സ് വക്താവ് ട്വീറ്റ് ചെയ്തു.
ഭരണഘടനാപരമായി തിറഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഭരണഘടനാവിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നത് വ്യക്തമായെന്ന് കോണ്‍ഗ്രസ്സ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞത്.
‘ആദ്യ ദിനം മുതല്‍ കോണ്‍ഗ്രസ്സ് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിന് കോണ്‍ഗ്രസ്സിലെ ഉള്‍പ്പോരുകളാണ് ഇത്രനാളും ബിജെപി ആരോപിച്ചത്. എന്നാല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്’, സലുജ പറഞ്ഞു.

Related Articles

Back to top button