ARTICLESWEB MAGAZINE

റിഹാന പറയട്ടെ , വാക്കുകൾ വിശ്വ മാനവ സംഗീതമാകട്ടെ….

 

 

കെ. എം സന്തോഷ് കുമാർ

പാടുന്ന നാവുകൊണ്ട് റിഹാന പറയാൻ തുടങ്ങിയപ്പോൾ വിറകൊള്ളുന്നതെന്തേ ? ലോകം മുഴുവൻ ആരാധകരുള്ള പോപ് ഗായിക എന്നതായിരുന്നു നാമറിയുന്ന റിഹാന . അവർ ഒരു ചോദ്യം ലോകത്തോട് ചോദിക്കുകയാണ്. ഇന്ത്യയിലെ കർഷക സമരത്തെ ക്കുറിച്ച് നാം എന്താണ് സംസാരിക്കാത്തത് ,എന്നായിരുന്നു ആ ചോദ്യം . സാമൂഹ്യ ഉത്തരവാദിത്തമുള്ള ,മനുഷ്യത്യമുള്ള ഏവരേയും ആ ചോദ്യം പ്രചോദിതരാക്കി.. അക്ര മണകാരികളായ ശത്രു സൈന്യത്തോടെ ന്ന പോലെ ക്രൂരവും ജനാധിപത്യ – മനുഷ്യത്വ വിരുദ്ധവുമായ നടപടികളിലൂടെ , കർഷകരെ നേരിടുന്ന കേന്ദ്ര സർക്കാരിനും അവരുടെ യജമാനന്മാരായ കോർപ്പറേറ്റുകൾക്കും മേൽ റിഹാനയുടെ വാക്കുകൾ തീ പാട്ടായി പതിച്ചു ..

ലോകത്തിനു മുൻപിൽ സ്വന്തം ദുഷ്ചെയ്തികൾ കൊണ്ട് അപഹാസ്യരായ ഭരണാധികാരികൾക്കു വേണ്ടി പ്രതിരോധം തീർക്കാൻ കോർപറേറ്റുകൾ അവരുടെ ചില വിനീത വിധേയരെ രംഗത്തിറക്കി. കായിക രംഗത്തേയു ബോളിവുഡിലെയും താരങ്ങളടക്കം ദുർഗന്ധം പ്രസരിപ്പിക്കുന്ന ന്യായ വാദങ്ങളുമായി റിഹാനക്കെതിരെ രംഗത്തു വരുന്ന അംശ്ളീലതയാണ് ലോകം ഇപ്പോൾ കാണുന്നത്. അവർ പുലമ്പുന്നു ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന്. കോർപറേറ്റുകളുടെ പ്രലോഭനത്തിൽ മയങ്ങി ചരിത്രത്തിൻ്റെ ബാലപാഠം പോലും മറക്കുന്നവരെ പറ്റി സഹതപിക്കുകയല്ലാതെ മറ്റെന്ത് പറയാൻ.. നെൽസൺ മണ്ടേലയുടെ മോചനത്തിനായി ഫ്രീ മണ്ടേല എന്ന മുദ്രാവാക്യം പതിറ്റാണ്ടുകളോളം ലോകം മുഴുവനാണ് ഏറ്റുവിളിച്ചത് . അന്നാരു മത് ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞിരുന്നില്ലല്ലോ ? ലോകത്ത് പല രാജ്യങ്ങളിലും നടക്കുന്ന മത തീവ്രവാദ – വംശീയ അതിക്രമങ്ങൾക്കെതിരെ ലോകജനത ഒന്നായാണ് അപലിച്ചും പ്രതിഷേധിച്ചും രംഗത്തു വരുന്നത്. അത്തരം സംഭവങ്ങൾ നടക്കുന്ന രാജ്യാതിർത്തികളുടെ പ്രശ്നം ഒരു പരിഗണനാ വിഷയമാകുന്നില്ല എന്നത് നാം അറിയുന്നതാണ് .. അടുത്തിടെയാണല്ലോ അമേരിക്കയിലെ കറുത്ത വംശജനായ ജോർജ് ബ്ലെയറുടെ കൊലപാതകത്തിനെതിരെ , വർണ്ണ വെറിയന്മാർക്കെതിരെ ലോകജനത പ്രതിഷേധമുയർത്തിയത്. ഐ കാൺഡ് ബ്രീത്ത് , എന്ന ആ മനുഷ്യൻ്റെ നിലവിളി , എല്ലാ മനുഷ്യരുടേതുമായപ്പോൾ അത് അമേരിക്കയുടെ ആഭ്യന്തര വിഷയം ആയിരുന്നില്ല. അതേ നീതിക്കുവേണ്ടിയുള്ള മുറവിളി , മനുഷ്യൻ്റെ നിലനില്പിനും അന്തസ്സോടെയുള്ള ജീവിതത്തിനും ,അവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് രാജ്യാതിർത്തികളുടെ സങ്കുചിതത്വ മല്ല , മാനവികതയുടെ വിശ്വ സാഹോദര്യത്തിൻ്റെ പതാക യാ ണ് ചേരുന്നത്. പോരാടുന്ന മനുഷ്യർക്കു വേണ്ടിയുള്ള റിഹാനയുടെ വാക്കുകൾ , നീതിപക്ഷത്തു നിൽക്കുന്ന ,ലോകത്തിൻ്റെ ഓരോ കോണിലുമുള്ള കോടാനുകോടി മനുഷ്യർ ഹൃദയം കൊണ്ട് ഏറ്റുവാങ്ങി ,അവരുടെ ഐക്യ ദാർഢ്യത്തിൻ്റെ ഹൃദ്സ്പന്ദന താളലയങ്ങൾ ചേർത്ത് വിശ്വമാനവ ഗാനമായ് മാറ്റിത്തീർക്കും. നെറികെട്ട ഭരണാധികാരികൾക്കു വേണ്ടി കോർപ്പറേറ്റ് ദാസ്യക്കാർ പുറപ്പെടുവിക്കുന്ന വികൃത ശബ്ദം അഴുക്കുചാലുകളിൽ പുളഞ്ഞ് അതിൻ്റെ ചരിത്ര ദൗത്യം പൂർത്തിയാക്കട്ടെ.. റിഹാന പറയട്ടെ ഇനിയും ,ആ വാക്കുകൾ മാനവ സംഗീതമാകട്ടെ …

Related Articles

Back to top button