ENTERTAINMENTMALAYALAM

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍

കൊച്ചി: നടന്‍ മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചാണ് മോഹന്‍ലാല്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും.
കൊറോണ വാക്‌സിന്‍ സ്വീകരിക്കേണ്ടത് സമൂഹത്തിന് വേണ്ടിയാണെന്നും , എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.
മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ചാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്.

Related Articles

Back to top button