BREAKING NEWSKERALALATEST

തനിക്കെതിരെ നില്‍ക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥി; ഫിറോസിനെതിരെ കെടി ജലീല്‍

മലപ്പുറം: തനിക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയെന്ന് മന്ത്രി കെടി ജലീല്‍. ഫിറോസ് കുന്നുംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് ജലീല്‍ വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹം യൂത്ത് ലീഗ് കാരനാണെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജലീല്‍ പറഞ്ഞു.
തവനൂരില്‍ കെടി ജലീല്‍ തോറ്റാല്‍ തന്നെ വകവരുത്താനുള്ള പദ്ധതി ഇപ്പോഴേ ആരംഭിച്ചെന്ന് ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു. മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച വാഹനമൊക്കെ നമുക്കുമുമ്പേ ഓര്‍മ്മയുണ്ടല്ലോ, അത് ചിലപ്പോള്‍ ഇനിയും ഉണ്ടാകും, തീര്‍ച്ചയായും വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും ഫിറോസ് ആരോപിച്ചു. തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാലും തളരില്ല. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. തനിക്കെതിരെ പല ആരോപണങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചു. താന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നാണ് വരുന്നതെന്നും ഫിറോസ് പറഞ്ഞു.
അദ്ദേഹത്തിന് ആരാധകരെപ്പോലെ എതിരാളികളുമുണ്ട്. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. മുസ്ലിം ലീഗുകാരനായ കോണ്‍ഗ്രസിന്റെ കുപ്പായമിടീച്ച ഒരു സ്ഥാനാര്‍ത്ഥി. ഒരു സങ്കരയിനത്തെ ഇറക്കി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്. തന്നെ തോല്‍പ്പിക്കാന്‍ 2006ല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ പടയോട്ടം. നാട്ടിലെ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകുമെന്നും കെടി ജലീല്‍ പറഞ്ഞു.
ഫിറോസിനെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. രണ്ട് മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണിത്. വൃക്കരോഗികള്‍ക്കുള്ള സഹായം താന്‍ ഇടപെട്ട് നിര്‍ത്തിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും ജലീല്‍ പറഞ്ഞു. പിരിവ് നടത്തുമ്പോള്‍ വ്യക്തമായ കണക്കും കൃത്യതയും വേണമെന്നു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Back to top button